തലസ്ഥാനത്ത് നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച് ഇടുക്കിയിലേക്ക് മുങ്ങി, പ്രതി പിടിയിൽ

Published : Apr 02, 2026, 04:56 AM IST
gold theft

Synopsis

തിരുവനന്തപുരം മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണം മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്.​നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് പ്രതി കവർന്നത്. മണ്ണന്തല പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിൽ ഇടുക്കി ഉപ്പുതറ ഭാഗത്ത് പ്രതിയുണ്ടെന്ന് മനസിലാക്കിയാണ് ​അന്വേഷണ സംഘം പിടികൂടിയത്.

മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഗ്രേഡ് എസ് ഐമാരായ അനീഷ്, അനൂപ്, ഷാജിർ, സി പി ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടിനു തമ്പാൻ ഒളിച്ചിരുന്നത് കായംകുളത്തെ ബന്ധുവീട്ടിൽ, ശ്രീലകം ഫിനാൻസിന്റെ മറവിൽ കോടികളുടെ സ്വർണപ്പണയത്തട്ടിപ്പ്; യുവമോർച്ച നേതാവിന്‍റെ കൂട്ടാളി പിടിയിൽ
പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ് വൺ വിദ്യർഥി