ബാങ്കിലേക്കെന്ന് പറഞ്ഞിറങ്ങിയതാണ്, അഞ്ച് ദിവസം കഴിഞ്ഞു, വടകരയിൽ 25കാരനെ കാണാനില്ല, ലോൺ ആപ് ഭീഷണിപ്പെടുത്തി

Published : Apr 18, 2026, 09:34 AM IST
Missing Vishnu

Synopsis

വിഷ്ണു ലോൺ ആപ്പിൽ നിന്നും 10000 രൂപ ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ 25 വയസുകാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി മുതലാണ് യുവാവിനെ കാണാതായത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോൺ ആപ്പിൽ നിന്നും 10000 രൂപ ലോൺ എടുത്തിരുന്നു. ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി കുടുംബം. ലോൺ ആപ്പ് സംഘം വിഷ്ണു വിൻ്റെ മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന് പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊള്ളുന്ന വെയിൽ; പുനലൂരിൽ കെഎസ്ഇബി ലൈൻമാന് സൂര്യാതപമേറ്റു
ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞതിന് ഹോട്ടലില്‍ യുവാവിന്‍റെ പരാക്രമം; ജീവനക്കാരിയെ വലിച്ചിഴച്ച് മര്‍ദ്ദിച്ചു, സംഭവം ഹരിപ്പാട്