മുവാറ്റുപുഴയിൽ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു ആണ് പിടിയിലായത്. ഈ മാസം 20ന് ആയിരുന്നു സംഭവം.
മുവാറ്റുപുഴ: ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ വീട്ടിൽ അരുൺ ബാബു (31) വിനെയാണ് മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപറേഷൻ്റെ ഓട്ട്ലെറ്റിലെ പ്രീമിയം കൗണ്ടറിൽ നിന്നുമാണ് മദ്യക്കുപ്പികൾ മോഷണം നടത്തിയത്.
ഈ മാസം 20ന് ആയിരുന്നു സംഭവം. മോഷണങ്ങൾ തടയുന്നതിനായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻ്റെ നിർദേശപ്രകാരം മുവാറ്റുപുഴ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എംഎസ് ഫൈസലിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജു, എസ്ഐമാരായ ജി അനൂപ്, ടി എ മുഹമ്മദ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


