
തിരുവനന്തപുരം: വർക്കലയിൽ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയിൽ പിടിയിലായത്. ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതി.
എംഡിഎംഎ വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ പോകുമ്പോളാണ് പട്ടരുമുക്കിൽ വച്ച് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയതെന്നെന്നാണ് അയിരൂർ പൊലീസ് വിശദമാക്കുന്നത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വർക്കലയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അന്വേഷണം തുടരുകയാണ്.
പ്രതി ആകാശ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയുടെ സഹോദരൻ ഹെൽമറ്റ് മനു എന്ന ആരോമലും വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഇയാൾ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ്. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ആകാശിനെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam