വേദന വന്ന് ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ 25കാരി വീട്ടിൽ പ്രസവിച്ചു; രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

Published : May 28, 2025, 01:37 PM IST
വേദന വന്ന് ആശുപത്രിയിലേക്ക് പോകാനൊരുങ്ങവെ 25കാരി വീട്ടിൽ പ്രസവിച്ചു; രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ

Synopsis

തൃശൂരിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. 

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശ്ശൂർ അന്തിക്കാട് സ്വദേശിനിയായ 25 വയസ്സുകാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വിവരമറിഞ്ഞ അയൽവാസികൾ ഉടൻതന്നെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. 

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം തൃപ്രയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് മനു പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മിഥിൻ ഇ.എം എന്നിവർ സ്ഥലത്തെത്തി. തുടർന്ന് മിഥിൻ അമ്മയും കുഞ്ഞുമായുളള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മനു തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

തുടർന്ന് മിഥിൻ അമ്മയും കുഞ്ഞുമായുളള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് മനു തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്