
മലയാള മാധ്യമപ്രവര്‍ത്തനത്തില്‍ മനുഷ്യപ്പറ്റിന്റെ അധ്യായം എഴുതിച്ചേര്‍ത്ത കെ ജയചന്ദ്രന്‍ വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശബ്ദമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും പ്രഗത്ഭരായ ലേഖകരില്‍ ഒരാളായ കെ. ജയചന്ദ്രന്‍. സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം. കേരളത്തിന്റെ കണ്ണുതുറപ്പിച്ച നിരവധി വാര്‍ത്തകള്‍, ടി എന്‍ ഗോപകുമാര്‍ അവതരിപ്പിച്ച കണ്ണാടിയെന്ന പ്രതിവാര വാര്‍ത്താപരിപാടിയില്‍ വന്ന മനുഷ്യപ്പറ്റുള്ള റിപ്പോര്‍ട്ടുകള്‍. കെ. ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ്.
Also Read: പൊലീസിന്റെ മുള്ളന്‍പന്നി മോഷണവും ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും
Also Read: വികസനമുണ്ടോ എന്നു ചോദിച്ചാല്‍ വികസനമുണ്ട്, പക്ഷേ, ത്വരിതഗതിയിലാണെന്നു മാത്രം ....!
കെ ജയചന്ദ്രന്റെ 25-ാം ഓര്‍മ്മദിനമാണ് നവംബര്‍ 24 വെള്ളിയാഴ്ച. കെ. ജയചന്ദ്രന്‍ അനുസ്മരണ സമ്മേളനം വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിന്റെ ടി എന്‍ ജി ഹാളില്‍ നടക്കും. ജയചന്ദ്രന്‍ സുഹൃദ്സംഘം നടത്തുന്ന പരിപാടിയില്‍ കവി പി എന്‍ ഗോപീകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. 'നമ്മുടെ കാലം, മാധ്യമങ്ങള്‍: സത്യം കൊണ്ട് പ്രതിരോധിക്കുമ്പോള്‍' എന്നതാണ് ഈ വര്‍ഷത്തെ സ്മാരക പ്രഭാഷണത്തിന്റെ വിഷയം.
ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എസ് ബിജു സംസാരിക്കും. മാങ്ങാട് രത്‌നാകരന്‍ സ്വാഗതവും എസ് ആര്‍ സഞ്ജീവ് നന്ദിയും പറയും.
ഏഷ്യാനെറ്റ് ന്യൂസിലെ 'കണ്ണാടി' സംപ്രേഷണം ചെയ്ത കെ ജയചന്ദ്രന്റെ റിപ്പോര്‍ട്ട്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam