26 കേസുകളെടുത്തു, 1,47,000 രൂപ പിഴ ഈടാക്കി; കടകളിലും സ്ഥാപനങ്ങളിലുമായി സന്നിധാനത്ത് കര്‍ശന പരിശോധന

Published : Jan 12, 2025, 07:27 PM IST
 26 കേസുകളെടുത്തു, 1,47,000 രൂപ പിഴ ഈടാക്കി; കടകളിലും സ്ഥാപനങ്ങളിലുമായി സന്നിധാനത്ത് കര്‍ശന പരിശോധന

Synopsis

തുട൪ച്ചയായി നിയമം ലംഘിക്കുന്ന വ്യാപാരസ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തും   -ഫയൽ ചിത്രം-

പത്തനംതിട്ട: ഡ്യൂട്ടി മജിസ്ട്രേറ്റിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ സന്നിധാനത്തെ കടകളിലും സ്ഥാപനങ്ങളിലും പരിശോധന ക൪ശനമാക്കി. ജനുവരി 7 മുതൽ 12 ഉച്ചവരെയുള്ള കണക്ക് പ്രകാരം 143 കടകളിൽ പരിശോധന നടത്തി. 26 കേസുകളെടുത്തു. 1,47,000 രൂപ പിഴ ഈടാക്കി. ജനുവരി 11 ന് മാത്രം 68,000 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവ൪ത്തിക്കുന്ന കടകൾ, അധിക വില ഈടാക്കിയത്, അളവിലും തൂക്കത്തിലും കൃത്രിമം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്. 

13 പേരടങ്ങുന്ന രണ്ട് സ്ക്വാഡുകളായാണ് പരിശോധന. റവന്യൂ, ലീഗൽ മെട്രോളജി, സപ്ലൈകോ, ആരോഗ്യം എന്നീ വകുപ്പുകളാണ് സംയുക്ത സ്ക്വാഡിലുള്ളത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവ൪ത്തിക്കുകയും തുട൪ച്ചായി നിയമലംഘനം കണ്ടെത്തുകയും ചെയ്യുന്ന ഹോട്ടലുകളെയും സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽപ്പെടുത്തി അടുത്ത വ൪ഷങ്ങളിൽ സന്നിധാനത്ത് വ്യാപാരം നടത്തുന്നതിൽ നിന്ന് ഒഴിവാക്കും.

ബൈക്കിൽ വരുന്ന രണ്ടുപേര്‍, യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടതും ഒരാൾ ഇറങ്ങിയോടി, പിടിയിലായത് 1.2 കിലോ കഞ്ചാവുമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി