കോർബ-കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിച്ചപ്പോൾ 2 ചാക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ, പരിശോധിച്ചപ്പോൾ 27 കിലോ കഞ്ചാവ്

Published : Apr 08, 2026, 07:54 PM IST
train

Synopsis

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ കോർബ-കൊച്ചുവേളി എക്സ്പ്രസിൽ നിന്ന് 27 കിലോ കഞ്ചാവ് പിടികൂടി. ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചാക്കുകൾ കണ്ടെത്തിയത്. സംഭവത്തിൽ ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. കോർബ -കൊച്ചുവേളി എക്സ്പ്രസിൽ നിന്നാണ് 27 കിലോ കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയ ശേഷം ശുചീകരണ ജോലികൾക്കായി എത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ചാക്കുകൾ കണ്ടത്. സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) വിവരം അറിയിക്കുകയായിരുന്നു.

ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ചാക്കുകൾക്കുള്ളിൽ പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സംഭവത്തിൽ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികൾക്കായി റെയിൽവേ പൊലീസും ആർപിഎഫും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈക്കും കാറും കൂട്ടിയിടിച്ചു, മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം
കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ