തെലങ്കാന രജിസ്ട്രേഷൻ കാർ, വിവരം കിട്ടിയതോടെ വാഹന പരിശോധന, 18 കെട്ടുകളിൽ 57 കിലോ കഞ്ചാവ്, 3 പേർ പിടിയിൽ

Published : Dec 01, 2025, 02:32 PM IST
arrest

Synopsis

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് 57 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശികളായ മൂന്ന് പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയിലാണ് തെലങ്കാന രജിസ്ട്രേഷനുള്ള കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഇവർ പിടിയിലായത്.

കുമളി : ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ കഞ്ചാവുമായെത്തിയ മൂന്ന് പേരെ കമ്പം ബൈപ്പാസിൽ വെച്ച് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 57 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കിക്കാരായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. തേനി ജില്ലയിലെ കമ്പം ബൈപ്പാസിലുള്ള മണികട്ടി ആലമരത്തിന് സമീപത്ത് വെച്ചാണ് മുവർ സംഘം പിടിയിലായത്.

കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപെട്ട് എത്തിയിട്ടുള്ളതായി നോർത്ത് പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കടത്ത് സംഘം പിടിയിലായത്. തെലങ്കാന രജിസ്ട്രേഷൻ കാറിൽ 18 കെട്ടുകളായി സൂക്ഷിച്ചിരുന്ന 57 കിലോ കഞ്ചാവും കാറും കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കാൻ കൊണ്ടുവരുകയായിരുന്നു ഇവർ. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

PREV
Read more Articles on
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ