പൊഴിയൂർ ബീച്ചിൽ ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ 3 പേർ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പരാതിയിൽ അറസ്റ്റ്

Published : Dec 16, 2023, 10:21 PM IST
പൊഴിയൂർ ബീച്ചിൽ ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ 3 പേർ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പരാതിയിൽ അറസ്റ്റ്

Synopsis

പൊഴിയൂർ ബീച്ചിൽ ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ 3 പേർ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പരാതിയിൽ അറസ്റ്റ്

തിരുവനന്തപുരം: പൂവാർ പൊഴിയൂരിൽ ആൺ സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി  അറസ്റ്റിൽ. പൊഴിയൂർ പരുത്തിയൂർ സ്വദേശി സാജ(29)നെയാണ് പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയോടൊപ്പം തീരത്ത് ഉണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച കീഴ്പ്പെടുത്തിയ ശേഷമാണ് യുവതിയെ മൂന്നു പേർ പീഡിപ്പിച്ചത്. 

സംഭവം നടന്നു നാലു മാസങ്ങൾക്കു ശേഷമാണ് യുവതി പൊഴിയൂർ പൊലീസിൽ പരാതി നൽകിയത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ കടൽ പണിക്ക് പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പൊലീസ് പറയുന്നത് ഇങ്ങനെ: ജൂലൈ മാസം ആണ് കേസിന് ആസ്പദമായ സംഭവം. സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ ആൺ സുഹൃത്തിനെ  യുവതിയുടെ മുന്നിൽവച്ച്  മർദ്ദിച്ചു. ശേഷം യുവതിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ പ്രതികളിൽ ഒരാളായ യുവാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുരുന്നു.

മാസങ്ങൾക്കു ശേഷം  പ്രതികൾ  മൊബൈൽ ദൃശ്യം കാണിച്ചു ഭിഷണിപ്പെടുത്തുകയായിരുന്നു.നിരന്തരം ഭീഷണി തുടർന്നതോടെയാണ് യുവതി പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് രണ്ടാം പ്രതിയും മൂന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തുരുന്നു.  ഒന്നാം പ്രതി സാജൻ കടൽ പണി കഴിഞ്ഞു എത്തിയ ശേഷം തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഒളിവിൽ കഴിഞ്ഞ ശേഷം ട്രെയിനിൽ നിലേശ്വരത്ത് നിന്നും തിരുവനന്തപുരത്തേക്കു വരുന്നതിനിടയിൽ പോലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ട്രെയിനിൽ കയറി. 

പൊലീസ് പിന്തുടരുന്നുണ്ട് എന്ന് മനസിലാക്കിയ സാജൻ പേട്ട റെയിൽ വോ സ്റ്റേഷനിൽ ചാടി രക്ഷപ്പൊടാൻ ശ്രമിക്കുന്നതിനിടയിൽ പൊലിസ്  പിടിക്കുടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊഴിയൂർ  സി.ഐ  സതികുമാറിന്റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

മിഠായി നല്‍കി വീട്ടിലെത്തിച്ച് 9 വയസുകാരനെ പീഡിപ്പിച്ചു, മനസിലാക്കിയത് ടീച്ചർ; പ്രതിക്ക് ശിക്ഷ വിധിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു