Asianet News MalayalamAsianet News Malayalam

മിഠായി നല്‍കി വീട്ടിലെത്തിച്ച് 9 വയസുകാരനെ പീഡിപ്പിച്ചു, മനസിലാക്കിയത് ടീച്ചർ; പ്രതിക്ക് ശിക്ഷ വിധിച്ചു

പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി അഞ്ചുമാസം കൂടി  കഠിനതടവ് അനുഭവിക്കണം

49 year man jailed for five years for sexually abusing nine year old boy by offering sweets to him afe
Author
First Published Dec 16, 2023, 2:57 AM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട സ്വദേശിയായ  മധുവിനെയാണ് (49) ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ  കാട്ടാക്കട അതിവേഗോ പോസ്കോ കോടതി ജഡ്ജി എസ് രമേഷ് കുമാർ അഞ്ചുവർഷത്തെ കഠിന തടവിനും 30,000 രൂപ പിഴ ഒഴുകുന്നതിനും ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ ഉണ്ട്.

 2018 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ടുവന്ന കുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച്  വീട്ടിലെത്തിച്ചായിരുന്നു പ്രതി ലൈഗികമായി പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറഞ്ഞാൽ അടിക്കുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. വേദന സഹിക്കാതെ വന്നപ്പോൾ കുട്ടി വിവരം സ്കൂളിലെ ടീച്ചറോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

ആ ഉപദേശങ്ങള്‍ എന്റേതല്ല; തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോ 'ഡീപ് ഫേക്കേന്ന്' രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ 'ഉപദേശങ്ങള്‍' വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.  സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. 

ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന തരത്തില്‍ തലക്കെട്ട് കൊടുത്തിട്ടുണ്ട്. 100 ശതമാനം ഗ്യാരന്റിയോടെ മറ്റ് റിസ്കുകള്‍ ഒട്ടുമില്ലാതെ നിങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ഇതെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ചാനല്‍ സന്ദര്‍ശിക്കാനും വീഡിയോയുടെ ഒപ്പമുള്ള കുറിപ്പില്‍ ആവശ്യപ്പെടുന്നു. നിരവധിപ്പേര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നുള്ള പണം തങ്ങളുടെ അക്കൗണ്ടുകളില്‍ വന്നതായി കാണിക്കുന്ന സ്ക്രീന്‍ ഷോട്ടുകളും വീഡിയോയില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios