അവധിക്ക് വീട്ടിലെത്തിയ 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; 17കാരനായ സഹോദരൻ പിടിയിൽ, ജുവനൈൽ ഹോമിലേക്ക് മാറ്റി

Published : Apr 25, 2025, 09:29 PM ISTUpdated : Apr 25, 2025, 09:36 PM IST
അവധിക്ക് വീട്ടിലെത്തിയ 3 സഹോദരിമാരെ ബലാത്സംഗം ചെയ്തു; 17കാരനായ സഹോദരൻ പിടിയിൽ, ജുവനൈൽ ഹോമിലേക്ക് മാറ്റി

Synopsis

പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 13ഉം 12ഉം 9ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് 17കാരനായ സഹോദരൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്കൂള്‍ അടച്ചശേഷമുള്ള അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനം. കുട്ടികളുടെ അമ്മ ജോലിക്ക് പറത്തുപോകുമ്പോഴാണ് സംഭവം നടന്നത്. ബാലികാസദനത്തിലെ കൗണ്‍സിലിങിൽ മൂത്തക്കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ വിവരം കൈമാറി.  

പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. 17കാരനെ ഉടൻ തന്നെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പത്തനംതിട്ട പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് 17കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയത്.

നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ; കശ്മീരിൽ രാത്രിയിലും ഭീകരര്‍ക്കായി വ്യാപക തെരച്ചിൽ, വീടുകളിൽ എന്‍ഐഎ പരിശോധന

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു