പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Feb 04, 2024, 05:23 PM ISTUpdated : Feb 04, 2024, 06:12 PM IST
പമ്പാനദിയിൽ 3 പേർ ഒഴുക്കിൽ പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇതിൽ ​ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. അനിൽകുമാറിനും മകൾക്കുമായി തെരച്ചിൽ തുടരുകയാണ്. 

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിൽകുമാർ, നിരജ്ഞന, ​ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. അനിൽകുമാറും മകൾ നിരജ്ഞനയും സഹോദര പുത്രൻ ​ഗൗതം എന്നിവരാണ് ഒഴുക്കിൽപെട്ട് കാണാതായിരിക്കുന്നത്. ഇതിൽ ​ഗൗതമിന്റെ മൃതദേഹമാണ് കിട്ടിയത്. അനിൽകുമാറിനും മകൾക്കുമായി തെരച്ചിൽ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി