കണ്ണൂരിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പ്രിൻസിപ്പൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

Published : Jan 25, 2023, 04:01 PM ISTUpdated : Jan 25, 2023, 04:10 PM IST
കണ്ണൂരിലെ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം; പ്രിൻസിപ്പൾ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

Synopsis

പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് പ്രിൻസിപ്പൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കണ്ണൂരിൽ: സ്കൂൾ വളപ്പിൽ കയറി വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ സംഘം മർദ്ദിച്ചു. കണ്ണൂരിൽ കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘർഷം നടന്നത്. സ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്ത് നിന്നെത്തിയ സംഘം ക്രൂരമായി മർദ്ദിച്ചത്. ഇന്ന് സ്കൂളിൽ വാർഷിക പരിപാടി നടക്കുന്നതിനിടെയാണ് സംഘമെത്തിയത്. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടന്ന് പ്രിൻസിപ്പൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ