കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

Published : Nov 28, 2024, 08:53 PM ISTUpdated : Nov 28, 2024, 09:40 PM IST
കുട്ടമ്പുഴയിൽ വനത്തിലേക്ക് പോയ പശുക്കളെ തെരഞ്ഞിറങ്ങിയ 3 സ്ത്രീകളെ കാണാതായി

Synopsis

പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്ന്  തെരച്ചിൽ തുടരുകയാണ്.

കോതമം​ഗലം: കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകളെ കാണാതായതായി വിവരം. സ്ത്രീകൾ തിരിച്ചെത്താത്തതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്ന്  തെരച്ചിൽ തുടരുകയാണ്.

പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധന, കാളികാവിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും