അന്യസംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക്, അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന; അരൂരിൽ 1.14 കിലോ കഞ്ചാവ് പിടികൂടി

Published : Mar 14, 2025, 09:10 AM IST
അന്യസംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക്, അതിഥി തൊഴിലാളികൾക്കിടയിൽ വിൽപന; അരൂരിൽ 1.14 കിലോ കഞ്ചാവ് പിടികൂടി

Synopsis

അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായിട്ടാണ് ഇയാൾ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്നും എത്തിച്ചിരുന്നത്. 

അരൂർ: എരമല്ലൂർ ജംങ്ഷന് കിഴക്കുവശം എരമല്ലൂർ കുടപുറം റോഡിൽ 1.14 കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി മോണി കഞ്ചൻ ഗോഗോയി(30) നെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡി-ഹണ്ടിനോടനുബന്ധിച്ച് ചേർത്തല എ എസ് പി ഹാരിഷ് ജയിൻ ഐപി എസിന്റെ നിര്‍ദേശപ്രകാരം അരൂർ പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച് ഓ കെ ജി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കഞ്ചാവ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായിട്ടാണ് ഇയാൾ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്നും എത്തിച്ചിരുന്നത്. 

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷണശ്രമം, കഞ്ചാവ് വാങ്ങിക്കാനെന്ന് കുറ്റസമ്മതം; ഒടുവിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം