കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

Published : Oct 13, 2026, 10:29 AM IST
Sajna theft case

Synopsis

ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരമാണ് സജന മോഷ്ടിച്ചത്. ഒക്ടോബർ 11ന് വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിൽ പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ചാണ് മോഷണം നടന്നത്.

തൃശൂർ : ചാലക്കുടി കൊരട്ടി പള്ളിയിൽ വെച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന പാദസരം മോഷ്ടിച്ച യുവതി സ്പോട്ടിൽ പിടിയിൽ, തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31)യെ ആണ് തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് പൊക്കിയത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരമാണ് സജന മോഷ്ടിച്ചത്.

ഒക്ടോബർ 11ന് വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിൽ പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ചാണ് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷണം പോയത്. സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് സംഘം ദ്രുതഗതിയിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയായ സജനയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണക്കേസുകളിൽ പ്രതിയാണ്. കൊരട്ടി പൊലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ എസ് ഐ സിൽജോ, തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീഷ്, സി പി ഒ ശ്രീജിത്ത്, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ജോയ്, മതിലകം പോലീസ് സ്റ്റേഷനിലെ സി പി ഒ ശ്രീവിദ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോഡ് കക്കൂസ് മാലിന്യം, തിരുമ്പാടി മുതൽ നിലമ്പൂർ വരെ പിന്തുടർന്നിട്ടും പൊലീസിന് പിടികൂടാനായില്ല, പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്
ഇൻസ്റ്റഗ്രാം പോസ്റ്റ് ഇഷ്ടപ്പെട്ടില്ല, 2 ജൂനിയേഴ്സിനെ ബൈക്കിൽ പിന്തുടർന്നു, വളഞ്ഞിട്ട് തല്ലിച്ചതച്ചു; നാദാപുരം എം.ഇ.ടി കോളേജിൽ കൂട്ടത്തല്ല്