പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, അറസ്റ്റിലായ കരുളായി സ്വദേശി നേരത്തെയും നിരവധി കേസുകളില്‍ പ്രതി

Published : Nov 20, 2026, 12:52 PM IST
Ajmal pocso case arrest

Synopsis

പൂക്കോട്ടുംപാടം, നിലമ്പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മണല്‍ക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും കൂടാതെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം കരുളായി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അറക്കല്‍ വീട്ടില്‍ അജ്മല്‍ മോന്‍ (31) ആണ് പൊലീസിന്‍റെ പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജ്മല്‍ മോന്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പൂക്കോട്ടുംപാടം, നിലമ്പൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മണല്‍ക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും കൂടാതെ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പ്രതിയുടെ മുന്‍കാല കേസുകളെക്കുറിച്ചും പൊലീസ് പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയും മറ്റ് സാഹചര്യത്തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ അജ്മല്‍ മോനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ തട്ടിപ്പ്; നിരവധിപ്പേരുടെ പണം തട്ടി, യുവതി പിടിയിൽ
മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് അന്തരിച്ചു