പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരിയാണ് (75) അന്തരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പൂച്ചാക്കൽ(ആലപ്പുഴ): ഇളയ മകന്റെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കോലേഴത്ത് പൊന്നപ്പൻ ആചാരിയാണ് (75) അന്തരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടാഴ്ച മുൻപ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
21ന് ശനിയാഴ്ച കാലടിയിലുള്ള പെൺകുട്ടിയുമായി ഇളയ മകൻ പ്രേംജിത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് കല്യാണപ്പന്തലിൽ അലങ്കാരപ്പണികൾ നടക്കുന്നതിനിടെയാണ് മരണവാർത്ത എത്തിയത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ പൊന്നപ്പൻ. മക്കൾ: പ്രജീഷ്, പ്രേംജിത്ത്, പ്രവീണ. മരുമക്കൾ: വിനീത, രഞ്ചുകുമാർ.















