കാറും ജീപ്പും ബൈക്കുമടക്കം 310 വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം; കൊച്ചിയിൽ ഇ- ലേലവുമായി കേരള പൊലീസ്

Published : Oct 24, 2026, 05:49 PM IST
kerala police vehicle

Synopsis

നവംബർ 5ന് രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെയാണ് ലേല നടപടികൾ. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.mstcecommerce.com വഴി ബയർമാരായി രജിസ്റ്റർ ചെയ്യാം.

ആലുവ: എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലും ഓഫീസ് പരിസരങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്ന 310 വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു. നവംബർ 5ന് രാവിലെ 11 മുതൽ വൈകുന്നേരം 4.30 വരെയാണ് ലേല നടപടികൾ. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.mstcecommerce.com വഴി ബയർമാരായി രജിസ്റ്റർ ചെയ്യാം. വാഹനങ്ങൾ ഒക്ടോബർ 24 മുതൽ നവംബർ 4 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ നേരിട്ട് പരിശോധിക്കാം. വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ എറണാകുളം റൂറൽ ജില്ലാ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ernakulamrural.keralapolice.gov.in/ൽ ലഭ്യമാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചേർത്തലയിൽ അഞ്ച് കൊല്ലം മുമ്പ് സ്കൂട്ടറിൽ 1.21 കിലോഗ്രാം കഞ്ചാവുമായി പിടിയിലായി; പ്രതിക്ക് 2 വർഷം തടവും പിഴയും
മുൻവൈരാ​ഗ്യം; തിരുവനന്തപുരത്ത് അയൽവാസിയെ കുത്തിപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ