രക്തരൂക്ഷിത കലാപം, ജീവൻ പണയംവച്ചിറങ്ങി വിജയം, നിയോഗിക്കപ്പെട്ടത് ശ്രീലങ്കയിൽ; സൈനിക കൂട്ടം വീണ്ടും ഒന്നിച്ചു

Published : Feb 15, 2024, 08:53 PM ISTUpdated : Feb 18, 2024, 09:28 PM IST
 രക്തരൂക്ഷിത കലാപം, ജീവൻ പണയംവച്ചിറങ്ങി വിജയം, നിയോഗിക്കപ്പെട്ടത് ശ്രീലങ്കയിൽ; സൈനിക കൂട്ടം വീണ്ടും ഒന്നിച്ചു

Synopsis

സമൂഹമാധ്യമ ശൃംഖലകളോ വേരുറപ്പിക്കാത്ത ആ കാലഘട്ടത്തിലെ ഇരമ്പുന്ന ഓര്‍മകളും മനസ്സിലേറ്റ് അവര്‍ 33 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. 

കോഴിക്കോട്: എണ്‍പതുകളുടെ അവസാനത്തില്‍ അവര്‍ നിയോഗിക്കപ്പെട്ടത് ശ്രീലങ്കയിലെ കലാപ ബാധിത മേഖലകളില്‍ ഇരകളായ ഇന്ത്യന്‍ വംശജരുടെ സുരക്ഷ ഉറപ്പുവരുത്തനായാണ്. ഒരാള്‍ക്കുപോലും പരിക്കേല്‍ക്കാതെ അവര്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. വാര്‍ത്താമാധ്യമങ്ങളുടെ വിപുലതയോ, സമൂഹമാധ്യമ ശൃംഖലകളോ വേരുറപ്പിക്കാത്ത ആ കാലഘട്ടത്തിലെ ഇരമ്പുന്ന ഓര്‍മകളും മനസ്സിലേറ്റ് അവര്‍ 33 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. 1989-90 വര്‍ഷത്തില്‍ ഇന്ത്യന്‍ സമാധാന പാലന സേനയുടെ ഭാഗമായി ശ്രീലങ്കയില്‍ രക്ഷാദൗത്യത്തിലേര്‍പ്പെട്ട മുന്‍ പട്ടാള ഉദ്യോഗസ്ഥരുടെ ഒത്തുചേരലാണ് യുദ്ധസ്മരണകളുടെ വേലിയേറ്റം തീര്‍ത്തത്.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ 122 ഇന്‍ഫന്ററി ബറ്റാലിയനിലായിരുന്നു 'ഒ.പി പവന്‍ വാരിയേഴ്സ് മീറ്റ്-2024' എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. രക്ഷാ ദൗത്യ സമയത്ത് അന്നത്തെ കമാന്റിംഗ് ഓഫീസര്‍ ബ്രിഗേഡിയര്‍ പി.വി സഹദേവന്‍ ആയിരുന്നു. ശ്രീലങ്കയിലെ രക്തരീക്ഷിത ഏറ്റുമുട്ടലുകളില്‍ മദ്രാസ് റജിമെന്റ് ബറ്റാലിയനെ നയിക്കുകയും പിന്നീട് കേണല്‍ ഓഫ് റജിമെന്റ് പദവി അലങ്കരിക്കുകയും ചെയ്ത മേജര്‍ ജനറല്‍ ഡേവിഡ് ഐവര്‍ ദേവാരം ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് യൂണിറ്റിന്റെ മുന്‍ വിദേശ സേവന ദൗത്യത്തിന്റെ വിവരങ്ങള്‍ പകര്‍ന്നു നല്‍കാനായി ഒ.പി പവന്‍ കോര്‍ണര്‍ എന്ന പേരില്‍ പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബ്രിഗേഡിയര്‍ സഹദേവന്‍ ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രദര്‍ശന ഗാലറിയും ആദരഫലകവും സ്ഥാപിക്കുന്നത്. കേണല്‍ നവീന്‍ ബന്‍ജിത്, ലഫ്റ്റനന്റ് കേണല്‍ എസ്. വിശ്വനാഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ട്രെയിൻ വരുന്നു, യുവാവ് പാളത്തിലേക്ക് ഓടി; മാഹി സ്റ്റേഷനിൽ സിനിമയെ വെല്ലുന്ന രംഗം, പ്രശംസ ഈ പൊലീസുകാര്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ