മലപ്പുറത്ത് 34 വയസ്സുള്ള യുവതി 4 മക്കളെ ഉപേക്ഷിച്ച് 18 കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ് പൊലീസിൽ 

Published : Jul 13, 2023, 10:03 PM ISTUpdated : Jul 13, 2023, 10:06 PM IST
മലപ്പുറത്ത് 34 വയസ്സുള്ള യുവതി 4 മക്കളെ ഉപേക്ഷിച്ച് 18 കാരനൊപ്പം ഒളിച്ചോടി; പരാതിയുമായി ഭർത്താവ് പൊലീസിൽ 

Synopsis

റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്.

മലപ്പുറം: മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം ഒളിച്ചോടിയതായി പരാതി. താഴെ ചേളാരിയിൽ താമസിക്കുന്ന ബിഹാർ സ്വദേശി റഹീമാണ് പൊലീസിൽ പരാതി നൽകിയത്. ഭാര്യ നജ്മയാണ് കൂടെ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി രാജുവിനൊപ്പം പോയതെന്ന്  പരാതിയിൽ പറയുന്നു. റഹീമും ഭാര്യയും നാല് മക്കളും താഴെ ചേളാരിയിലെ ക്വാർട്ടേഴ്സിലായിരുന്നു താമസിച്ചിരുന്നത്. റഹീം മാർബിൾ ജോലിക്കാരനാണ്. ഭാര്യ നജ്മ കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരിയാണ്. രാജുവും കുബ്ബൂസ് കമ്പനിയിലെ ജോലിക്കാരനാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. 

മലപ്പുറം കരുവാരകുണ്ടിൽ 63കാരിയെയും 69കാരനെയും കാണാനില്ലന്ന് പരാതിയുണ്ടായിരുന്നു. കേരള എസ്റ്റേറ്റ് മേലെ പാന്ത്ര സ്വദേശിനിയെയും തിരുവനന്തപുരം സ്വദേശിയേയുമാണ് കാണാതായത്. 63കാരിയുടെ കുടുംബമാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാണാതായ സ്ത്രീയുടെ വീടിന് സമീപം താമസിക്കുന്നയാളാണ് 69കാരൻ. മൂന്ന് ദിവസം മുൻപാണ് പൊലീസ് കേസെടുത്തത്. സ്ത്രീ ഭർത്താവിന്റെ കൂടെയാണ് താമസം. ഏഴ് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് തൊഴിൽ തേടി വന്നതാണ് ഇയാൾ. ഒരു മാസം മുമ്പ് ആണ് ഇയാൾ സത്രീയുടെ വീടിനടുത്തുള്ള ഷെഡിലേക്ക് താമസം മാറിയത്. രണ്ട് പേരെയും കഴിഞ്ഞയാഴ്‌ച മുതലാണ് കാണാതായത്. കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു. 

Read More.... ബസ് പരിശോധിച്ചത് ലഹരി മരുന്ന് പിടിക്കാൻ, എക്സൈസിന് കിട്ടിയത് അതിലും വലുത്! പത്രത്തിൽ പൊതിഞ്ഞ നിലയിൽ കുഴൽപ്പണം

 

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി