പോക്സോ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു, 35കാരൻ പിടിയിൽ

Published : Mar 21, 2025, 03:33 PM ISTUpdated : Mar 21, 2025, 03:37 PM IST
പോക്സോ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു, 35കാരൻ പിടിയിൽ

Synopsis

അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ സാമൂഹ മാധ്യമത്തില്‍ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

മലപ്പുറം: പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചയാള്‍ കോട്ടക്കലില്‍ പിടിയില്‍. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ്(35) ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂര്‍ അറസ്റ്റ് ചെയ്തത്. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ സാമൂഹ മാധ്യമത്തില്‍ ശബ്ദസന്ദേശം പങ്കുവെച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

സ്കൂട്ടറിൽ അടുക്കിവച്ച നിലയിൽ 500രൂപയുടെ കെട്ടുകൾ, വേങ്ങര സ്വദേശിയുടേതെന്ന് മൊഴി, 40ലക്ഷവുമായി 52കാരൻ പിടിയിൽ

ഇന്‍സ്റ്റഗ്രാംവഴി സൗഹൃദത്തിലായ ആള്‍ പെണ്‍കുട്ടിയോട് പ്രണയംനടിച്ച് ഭക്ഷണത്തില്‍ എംഡിഎംഎ കലര്‍ത്തി നല്‍കി പീഡിപ്പിതായി നേരത്തെ പരാതിയുണ്ടായിരുന്നു. കേസിലെ അതിജീവിതയുടെ മൊഴിയിലാണ് കേസെടുത്തതെന്ന് പൊലീസ് വിശദമാക്കി. പോക്സോ പീഡനക്കേസില്‍ പ്രതിയായ ചേറൂര്‍ ആലുങ്ങല്‍ ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍ (23) അഞ്ച് ദിവസം മുമ്പ് പിടിയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു