സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറി; തയ്യൽക്കാരൻ അറസ്റ്റിൽ

Published : Mar 21, 2025, 03:24 PM IST
സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറി; തയ്യൽക്കാരൻ അറസ്റ്റിൽ

Synopsis

ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. 

തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ സ്കൂളിൽ യൂണിഫോം അളവെടുക്കുന്നതിനിടെ 11 വയസ്സുകാരിയോട് മോശമായി പെരുമാറിയ തയ്യൽക്കാരനെ അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അജീമിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 18നായിരുന്നു സ്കൂളിൽ വച്ച് അജീം പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇക്കാര്യം കുട്ടി അച്ഛനോട് പറയുകയും സ്കൂള്‍ അധികൃതർക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സ്കൂള്‍ അധികൃതർ നടപടി സ്വീകരിക്കാത്തിനെ തുടർന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. സിഡബ്ല്യുസി നൽകിയ റിപ്പോർട്ട് പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ റിമാൻഡ് ചെയ്തു. 

വ്യോമയാന ചരിത്രത്തിലെ വലിയ നിഗൂഢത; 239 പേരുമായി കാണാതായ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ 600 കോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ