350 ക്യാമറകള്‍, ഗുരുവായൂരിലെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകളെ നിരീക്ഷിക്കാൻ ഡിജിറ്റലൈസേഷൻ പദ്ധതി തയ്യാർ

Published : Feb 20, 2024, 03:30 PM ISTUpdated : Feb 20, 2024, 03:31 PM IST
350 ക്യാമറകള്‍, ഗുരുവായൂരിലെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകളെ നിരീക്ഷിക്കാൻ ഡിജിറ്റലൈസേഷൻ പദ്ധതി തയ്യാർ

Synopsis

ആനത്താവളത്തിലെ വിവിധ സ്ഥലങ്ങള്‍, നടപ്പാതകള്‍, ആനത്തറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും

തൃശൂർ: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റലൈസേഷന്‍ പദ്ധതി തയ്യാറായി. 24 മണിക്കൂറും ആനകളെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും അവശ്യ ഘട്ടത്തില്‍ അപായ സന്ദേശം നല്‍കുന്നതിനുള്ള സംവിധാനവുമടങ്ങുന്ന സമഗ്ര പദ്ധതി രേഖ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.  

ആനത്താവളത്തിലെ വിവിധ സ്ഥലങ്ങള്‍, നടപ്പാതകള്‍, ആനത്തറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ഇതിന് മുന്നോടിയായി സിസിടിവി ക്യാമറകള്‍ രാവും പകലും സ്ഥാപിച്ച് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പദ്ധതിക്കായി 350 ക്യാമറകള്‍ വേണ്ടിവരും. ആനത്തറികളില്‍ മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. ക്യാമറകളിലെ ദൃശ്യങ്ങള്‍ മോണിട്ടറിങ്ങ് കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാം. 

ആനകളുടെയും ആനക്കാരുടെയും പൊതുജനങ്ങളുടെയും സംരക്ഷണം മുന്‍നിര്‍ത്തിയാണ് പദ്ധതിയെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർക്കല പാലച്ചിറയിൽ ദുരന്തയാത്ര; കുടുംബം സഞ്ചരിച്ച കാർ മതിലിലിടിച്ച് തകർന്നു; വീട്ടമ്മ മരിച്ചു
യുഡിഎഫിന് അനുകൂലമായ തരം​ഗം, പക്ഷേ ബേപ്പൂരിൽ തികഞ്ഞ അൻവർ പരാജയമാകാനാണ് സാധ്യതയെന്ന് ജോയ് മാത്യു