കരുവന്നൂർ പാലവും പുഴയും ആത്മഹത്യാ മുനമ്പാകുന്നു, മാസങ്ങൾക്കിടെ ജീവനൊടുക്കിയത് നിരവധി പേര്‍

Published : Feb 20, 2024, 03:08 PM IST
കരുവന്നൂർ പാലവും പുഴയും ആത്മഹത്യാ മുനമ്പാകുന്നു, മാസങ്ങൾക്കിടെ ജീവനൊടുക്കിയത് നിരവധി പേര്‍

Synopsis

അവിട്ടത്തൂർ സ്വദേശിയായ ഷീബ ജോയ് എന്നാണ്  ബാഗിൽ നിന്നും ലഭിച്ച മെഡിക്കൽ രേഖകളിൽ ഉണ്ടായിരുന്ന വിലാസം. ഇരിങ്ങാലക്കുട , ചേർപ്പ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ചാലക്കുടി: തൃശ്സൂർ ചാലക്കുടിയിലെ കരുവന്നൂര്‍ പാലവും പുഴയും ആത്മഹത്യാ മുനമ്പാകുന്നു. മാസങ്ങൾക്കിടെ പാലത്തിൽ നിന്നും പുഴയിൽ ചാടി ജീവനൊടുക്കിയത് നിരവധി പേരാണ്. ഇന്ന് ഉച്ചയോടെ കരുവന്നൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ സ്ത്രീക്കായി പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്.  ഉച്ചയ്ക്ക് 11.30 ഓടെ യാണ് സംഭവം. പാലത്തിന്‍റെ കൈവരിയ്ക്ക് മുകളിൽ നിന്നാണ് സ്ത്രീ പുഴയിലേയ്ക്ക് ചാടിയത്. 

സ്ത്രീയുടെ ചെരുപ്പും ബാഗും മൊബൈൽ ഫോണും പാലത്തിൽ വെച്ച ശേഷമാണ്  പുഴയിലേയ്ക്ക് ചാടിയത്. അവിട്ടത്തൂർ സ്വദേശിയായ ഷീബ ജോയ് എന്നാണ്  ബാഗിൽ നിന്നും ലഭിച്ച മെഡിക്കൽ രേഖകളിൽ ഉണ്ടായിരുന്ന വിലാസം. ഇരിങ്ങാലക്കുട , ചേർപ്പ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. .ആഴ്ച്ചകൾക്ക് മുൻപാണ് ഇതേ സ്ഥലത്ത് മറ്റൊരു സ്ത്രീ സമാന രീതിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. 

പിറ്റേ ദിവസം അഴുകിയ നിലയിൽ ഒരു യുവാവിന്‍റെ മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചിരുന്നു. മാസങ്ങൾക്ക് മുൻപ് ഒരു യുവാവും വിദ്യാർത്ഥിയും സമാന രീതിയിൽ പുഴയിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. പാലത്തിന് മുകളിൽ ഇരുമ്പ് നെറ്റ് സ്ഥാപിച്ച് സുരക്ഷ ഒരുക്കണമെന്നും രക്ഷാ പ്രവർത്തനം നടത്തുന്നതിന് കാറ്റ് നിറച്ച ട്യൂബുകൾ പാലത്തിന് സമീപം സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Read More : പാലത്തിൽ ബാഗും ചെരിപ്പും, കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം, തെരച്ചിൽ തുടങ്ങി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

20 ഗ്രാമിന് 5 ലക്ഷം രൂപ വില; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന', പ്ലാസ്റ്റിക് ഡപ്പികളിലാക്കി വിതരണം, ആസാം സ്വദേശി പിടിയിൽ
പൊലീസിന് രഹസ്യ വിവരം ലഭിച്ചു, പുലർച്ചെ ഒന്നരക്ക് പെൺസുഹൃത്തിന്റെ വീട്ടിലെത്തി അനന്തു, വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽപോയ പ്രതി പിടിയിൽ