കൊച്ചിയിൽ യുവാവിന്‍റെ ബൈക്ക് തടഞ്ഞ് പൊലീസ്; സീറ്റിനടിയിൽ 6 എൽഎസ്ഡി സ്റ്റാമ്പും മയക്കുമരുന്നും, അറസ്റ്റിൽ

Published : May 28, 2024, 11:12 PM IST
കൊച്ചിയിൽ യുവാവിന്‍റെ ബൈക്ക് തടഞ്ഞ് പൊലീസ്; സീറ്റിനടിയിൽ 6 എൽഎസ്ഡി സ്റ്റാമ്പും മയക്കുമരുന്നും, അറസ്റ്റിൽ

Synopsis

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ബൈക്കിൽ മയക്കുമരുന്നുമായി പോകുമ്പോൾ യു.സി കോളേജിന് സമീപത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എറണാകുളം ഞാറയ്ക്കൽ ഇടവനക്കാട് കോട്ടത്തറ വീട്ടിൽ മുഹമ്മദ് അഫ്സൽ (36) നെയാണ് ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്നും ആറ് എൽ.എസ്.ഡി. സ്റ്റാമ്പും മൂന്ന് ഗ്രാമോളം രാസ ലഹരിയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ബൈക്കിൽ മയക്കുമരുന്നുമായി പോകുമ്പോൾ യു.സി കോളേജിന് സമീപത്ത് വച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ബൈക്കിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരിയും എൽഎസ്ഡി സ്റ്റാമ്പുമെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ട് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : ക്യാംപിലെ കൂട്ടത്തല്ലിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് കെഎസ്‍യു; സംസ്ഥാന ജനറൽ സെക്രട്ടറിമാരായ 3 പേർക്ക് ചുമതല

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ