
മാവേലിക്കര: കൈ കഴുകാൻ വീടിന്‍റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് വീണു മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (30) ആണ് മരിച്ചത്. ബി ടെക് ബിരുദധാരിയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അരവിന്ദ് മരിച്ചു. മൃതദേഹം തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സഹോദരി: ഐശ്വര്യ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam