തിരൂരിൽ 59കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

Published : Oct 01, 2024, 12:27 PM IST
തിരൂരിൽ 59കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച 38കാരന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

Synopsis

ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

മലപ്പുറം: മധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് തടവ് ശിക്ഷ.  59കാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്കാണ് കോടതി ജീവപര്യന്തം തടവും 40,000 പിഴയും ശിക്ഷ വിധിച്ചത്. തിരൂർ തെക്കൻ അന്നാര പുളിങ്കുന്നത്ത് അർജുൻ ശങ്കറി(38)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി പത്തിന് പുലർ ച്ചെ 5.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ബലാത്സംഗം ചെയ്യണമെന്ന ലക്ഷ്യത്തോടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാവ് 59കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡജ് റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന അബ്ദുൾ ബഷീ ർ, പി.കെ. പത്മരാജൻ, ടി.പി. ഫർഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനായി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

മറ്റൊരു സംഭവത്തിൽ നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ ആൾക്ക്  കോടതി ഒരു വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയിൽ അബ്ദുൽ കലാം (41) എന്നയാൾക്കെതിരെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് കെ. പി ജോയ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പരാതിയിൽ വഴിക്കടവ് പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചതിലാണ് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധിക സാധാരണ തടവ് അനുഭവിക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു