വയനാട് വെള്ളാർമലയിൽ ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ

Published : Mar 27, 2022, 02:59 PM IST
വയനാട് വെള്ളാർമലയിൽ ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ

Synopsis

വയനാട് വെള്ളാർമലയിൽ 20 വർഷമായി ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വച്ചുവരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ  നികുതി സ്വീകരിക്കാത്തത്

കൽപ്പറ്റ: വയനാട് വെള്ളാർമലയിൽ 20 വർഷമായി ഭൂനികുതി സ്വീകരിക്കാത്തതിനാൽ 382 കുടുംബങ്ങൾ ദുരിതത്തിൽ. പതിറ്റാണ്ടുകളായി പ്രദേശവാസികൾ കൈവശം വച്ചുവരുന്ന ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ  നികുതി സ്വീകരിക്കാത്തത്. നികുതി സ്വീകരിക്കാത്തതിനാൽ വെള്ളാർമല വില്ലേജിലെ 382 കുടുംബങ്ങളാണ് വർഷങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്നത്. 

പതിറ്റാണ്ടുകളായി ഇവരുടെ പക്കലുള്ള ഭൂമിക്ക് 2002 വരെ നികുതി സ്വീകരിച്ചിരുന്നു. എന്നാൽ, വനഭൂമിയാണെന്ന സാങ്കേതിക നൂലാമാല നിരത്തി പിന്നീട് നികുതി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് നാട്ടുകാർ‍ പറയുന്നു. രേഖകളില്ലാത്തതിനാൽ സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക്‌ ലഭ്യമല്ല. സ്ഥലം ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും കഴിയില്ല.

നാട്ടുകാർ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് വനം, റവന്യു വകുപ്പുകൾ ചേർന്ന് നടത്തുന്ന സംയുക്ത സർവേ അന്തിമഘട്ടത്തിലാണ്. വനഭൂമിയല്ലെന്ന റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഭൂനികുതി സ്വീകരിക്കാനാകൂ എന്ന് വെള്ളാർമല വില്ലേജ് ഓഫീസർ വ്യക്തമാക്കി.

വള്ളിയൂർക്കാവിൽ ദമയന്തിയായി 'കഥകളി' അരങ്ങേറ്റം കുറിച്ച് ജില്ലാ കളക്ടർ

വള്ളിയൂർക്കാവ്: (Valliyoorkavu)  'ഏതാനും നിമിഷങ്ങൾക്കകം വയനാട് ജില്ലാ കളക്ടർ എ ഗീത ഐഎഎസ് അരങ്ങിലെത്തുന്ന, കഥകളി അവതരിപ്പിക്കപ്പെടുകയാണ്'- ഈ വിളിച്ചറിയിപ്പ് വന്നതോടെ ഉത്സവത്തിന് എത്തിയവരുടെ മുഖത്ത് ആകാംക്ഷയും കൌതുകവും വിരിഞ്ഞു. കഥകളിയുടെ അരങ്ങില്‍ ദമയന്തിയായി എത്തിയ വയനാട് ജില്ലാ കളക്ടറെ  വയനാട്ടുകാർ ഏറെ ആഹ്ളാദത്തോടെ സ്വീകരിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്ര ഉത്സവ വേദിയിലായിരുന്നു കളക്ടർ എ. ഗീതയുടെ കഥകളി അരങ്ങേറ്റം.

മുഖത്തെഴുത്തും ചമയവും കഴിയും വരെ സബ് കളക്ടർ  ഗീതയ്ക്കൊപ്പം തന്നെ നിന്നു. കാഴ്ചക്കാരായി കളക്ടറേറ്റ് ജീവനക്കാരായ സഹപ്രവർത്തകരെല്ലാം ഒത്തുകൂടിയിരുന്നു. ഒട്ടു പ്രതീക്ഷിക്കാത്ത അവസരമാണെന്നും വയനാട് കളക്ടറായതുപോലൊരു അത്ഭുതമാണ്  ഈ അരങ്ങേറ്റമെന്നും പറയുന്നു ഗീത. നിയോഗം പോലെ കിട്ടിയ അവസരമാണ്. കഥകളി അരങ്ങേറാൻ അനുയോജ്യമായ പരിസരമാണ് ക്ഷേത്രപരിസരം. അതിലുപരി വള്ളിയൂർക്കാവ് പോലൊരു ഉത്സവ വേദിയിൽ അരങ്ങേറാൻ സാധിച്ചത് വലിയ സന്തോഷം.  ഞാൻ നേരത്തെ ഭരതനാട്യമാണ് അഭ്യസിച്ചിട്ടുള്ളത്. ഇപ്പോഴാണ് കഥകളി പഠിച്ചത്. നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തിയുടെ ഉദ്യാന പ്രവേശനമാണ് അവതരിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. നാട്ടിൽ നിന്ന് ആരുമില്ലെങ്കിലും എന്റെ സഹപ്രവർത്തകരെല്ലാം കാണാനെത്തിയതിന്റെ സന്തോഷവും എ ഗീതി പങ്കിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്