
പത്തനംതിട്ട: 13 കാരിയോട് ലൈംഗിക അതിക്രമം നടത്തിയ 39കാരന് 7 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രത്യേക അതിവേഗ പോക്സോ കോടതിയുടേതാണ് വിധി. മല്ലപള്ളി വെസ്റ്റ് ആനിക്കാട് നെടുമണ്ണിൽ വീട്ടിൽ വിബിൻ മോൻ വി പി (39)യെ ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. 2025 നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന 13 കാരിക്കു നേരെ ലൈംഗിക അതിക്രമം കാട്ടുകയും കുതറി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് പ്രതി നഗ്നതാ പ്രദർശനവും നടത്തുകയുമായിരുന്നു. കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ജയ്മോൻ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയിൽ 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam