ഫോക്സ്വാഗൺ കാറിൽ ചീറിപ്പാഞ്ഞെത്തിയ യുവാവിൽ നിന്ന് കണ്ടെത്തിയത് എംഡിഎംഎ, 39കാരൻ മലപ്പുറത്ത് അറസ്റ്റിൽ

Published : Mar 12, 2025, 03:32 PM ISTUpdated : Mar 12, 2025, 03:38 PM IST
ഫോക്സ്വാഗൺ കാറിൽ ചീറിപ്പാഞ്ഞെത്തിയ യുവാവിൽ നിന്ന് കണ്ടെത്തിയത് എംഡിഎംഎ, 39കാരൻ മലപ്പുറത്ത് അറസ്റ്റിൽ

Synopsis

ലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി എംഡിഎംഎ കൊണ്ടുവരികയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്

മലപ്പുറം: യുവാവില്‍നിന്ന് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ 19 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. നിലമ്പൂര്‍ ഭാഗത്തേക്ക് വിതരണത്തിനായി എംഡിഎംഎ കൊണ്ടുവരികയായിരുന്ന പ്രതിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്പാട് പൊങ്ങല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പുല്‍പ്പറ്റ പൂക്കൊളത്തൂരിലെ പെരൂക്കാട് വീട്ടില്‍ സമീറി (39)നെയാണ് എസ്ഐ റിഷാദലി നെച്ചിക്കാടനും ഡാന്‍സഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വോക്‌സ് വാഗണ്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണ്.

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം; പ്രതി കസ്റ്റഡിയിൽ, 2 കിലോ കഞ്ചാവുമായി 2 പേരും പിടിയിൽ

ഇതിന് തടയിടാനുള്ള ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തുന്നത്. ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം