അർത്തുങ്കൽ പള്ളിപ്പെരുന്നാളിന് ലഹരി കൂട്ടാൻ അനധികൃത വിദേശമദ്യം, ബൈക്കിലും ബാഗിലും 21 കുപ്പികൾ, 39കാരൻ പിടിയിൽ

Published : Jan 26, 2025, 07:41 AM IST
അർത്തുങ്കൽ പള്ളിപ്പെരുന്നാളിന് ലഹരി കൂട്ടാൻ അനധികൃത വിദേശമദ്യം, ബൈക്കിലും ബാഗിലും 21 കുപ്പികൾ, 39കാരൻ പിടിയിൽ

Synopsis

ബൈക്കിൽ സഞ്ചരിച്ച ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോൾ തോളിൽ കിടന്ന ബാഗിൽ നിന്നും 15 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 7.5 ലിറ്റർ മദ്യവും ബൈക്കിന് പിന്നിൽ തൂക്കിയിട്ടിരുന്ന മറ്റൊരു ബാഗിൽ 6 പ്ലാസ്റ്റിക് കുപ്പികളിലായി 3 ലിറ്റർ മദ്യവും കണ്ടെത്തി

ആലപ്പുഴ: അനധികൃത വില്പനയ്ക്ക് എത്തിച്ച പത്തര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. ചേർത്തല തെക്ക് പഞ്ചായത്ത് അർത്തുങ്കൽ കൊല്ലാറ വീട്ടിൽ സൈമൺ (39) ആണ് അറസ്റ്റിലായത്. രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 21 മദ്യ കുപ്പികളാണ് പരിശോധനയിൽ കണ്ടെത്തിയത്. അർത്തുങ്കൽ പള്ളി ബീച്ച് റോഡിൽ കുരിശടിക്ക് സമീപത്ത് വച്ചാണ് ഇയാൾ അറസ്റ്റിലായത്. 

'10ാം ക്ലാസ് വരേ ഒരേ സ്കൂളിൽ', ഫറോക്കിൽ പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിക്ക് കുത്തേറ്റു

ബൈക്കിൽ സഞ്ചരിച്ച ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോൾ തോളിൽ കിടന്ന ബാഗിൽ നിന്നും 15 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 7.5 ലിറ്റർ മദ്യവും ബൈക്കിന് പിന്നിൽ തൂക്കിയിട്ടിരുന്ന മറ്റൊരു ബാഗിൽ 6 പ്ലാസ്റ്റിക് കുപ്പികളിലായി 3 ലിറ്റർ മദ്യവും കണ്ടെത്തി. അർത്തുങ്കൽ പെരുന്നാൾ കാലയളവിൽ അനധികൃത മദ്യ വില്പനയും മറ്റും തടയുന്നതിനായി ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജയിനിന്റെ നിര്‍ദേശ പ്രകാരം ശക്തമായ പരിശോധനയാണ് പൊലീസ് നടത്തി വരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു