
അടിമാലി: അടിമാലി സെന്റർ ജംഗ്ഷനിൽ ഒരാൾ സ്വയം പെട്രോളോഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം.
കയ്യിൽ കരുതിയിരുന്ന പെട്രോളുമായി യുവാവ് അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാസ് ലൈറ്റിന് താഴെ എത്തുകയും സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. ഉടൻ ഓടി കൂടിയ നാട്ടുകാർ ചാക്ക് നനച്ചും മണൽവാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവൻ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റു. ഉടൻ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാൾക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാൾ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam