'തൊഴിലാളികളെ സംരക്ഷിക്കാതെ നേതാക്കൾ മുതലാളിമാർക്കൊപ്പം', കായംകുളം സിഐടിയുവിൽ കൂട്ടരാജി

Published : Oct 10, 2023, 07:18 AM ISTUpdated : Oct 10, 2023, 08:16 AM IST
'തൊഴിലാളികളെ സംരക്ഷിക്കാതെ നേതാക്കൾ മുതലാളിമാർക്കൊപ്പം', കായംകുളം സിഐടിയുവിൽ കൂട്ടരാജി

Synopsis

പ്രശ്ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ യോഗം ചേരും. 

ആലപ്പുഴ : കായംകുളത്ത് സിഐടിയുവിൽ കൂട്ടരാജി. കായംകുളം റേഞ്ചിലെ മദ്യ വ്യവസായ തൊഴിലാളികളാണ് രാജിവച്ചത്. ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയു ഇടപൊടാത്തതിൽ പ്രതിഷേധിച്ചാണ് കൂട്ടരാജി. പ്രശ്ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ യോഗം ചേരും. 

സിപിഐഎം കായംകുളം ഏരിയാ സെക്രട്ടറി അരവിന്ദാക്ഷന് എസി ഓഫീസിലെത്തിയാണ് തൊഴിലാളികൾ രാജിക്കത്ത് നൽകിയത്. തൊഴിലാളികളെ സംരക്ഷിക്കാതെ മുതലാളിമാർക്കൊപ്പമാണ് സിഐടിയു എന്ന ആരോപണം ഉന്നയിച്ചാണ് കായംകുളം റേഞ്ചിൽ നിന്നും മദ്യവ്യവസായ തൊഴിലാളി യൂണിയൻസിഐടിയു ജോയിൻ സെക്രട്ടറി രാജേഷ് ഉൾപ്പടെ 25 പേർ രാജി വച്ചത്. അവധിയിൽ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളെ ഒരു വർഷമായി നിയമവിരുദ്ധമായി ഷാപ്പ് ലൈസൻസി മാറ്റി നിർത്തിയിട്ടും തിരിച്ചെടുക്കാൻ നടപടിയുണ്ടായില്ല. ഇതോടെ നിരവധി കാലത്തെ കാത്തിരിപ്പിന് ശേഷം 25 ഓളം തൊഴിലാളികൾ രാജിവെക്കുകയായിരുന്നു.

റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി, കോടതി ഇന്ന് പരിഗണിക്കും

മാവേലിക്കര റേഞ്ചിൽ തൊഴിലാളികളുടെ ദിവസ ശമ്പളം 578 രൂപയും ചെങ്ങന്നൂരിൽ 540 ആണ്. എന്നാൽ കായംകുളത്തേത് 484 രൂപ മാത്രമാണ്. 8 മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അതിന് ശേഷം ഇരട്ടിക്കൂലി നൽകണമെന്നതാണ് കണക്കെങ്കിലും അതും നടപ്പായില്ല. പ്രശ്നപരിഹാരത്തിനായി അടുത്ത ദിവസം ജനറൽബോഡി കൂടാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

എസ്.എന്‍.സി. ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയിൽ 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു
കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം