'അമ്മേ ഞാൻ പോവാം', കരഞ്ഞു പറഞ്ഞിട്ടും നിർദ്ദയം മൂന്ന് വയസുകാരിയെ തല്ലിയോടിച്ച് മുത്തശി

Published : Feb 01, 2023, 01:53 PM IST
'അമ്മേ ഞാൻ പോവാം', കരഞ്ഞു പറഞ്ഞിട്ടും നിർദ്ദയം മൂന്ന് വയസുകാരിയെ തല്ലിയോടിച്ച് മുത്തശി

Synopsis

നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം പൊലീസ് കേസെടുത്തു. 

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. പ്ലേ സ്കൂളിൽ പോകാൻ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു. വർക്കല കല്ലുമലക്കുന്നിലാണ് സംഭവം. പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽ പകർത്തിയത്. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നാട്ടുകാർ പിന്നീട് പൊലീസിൽ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം പൊലീസ് കേസെടുത്തു. 
 

PREV
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ