
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നതിനെതിരെ മുല്ലപ്പെരിയാർ പൊലീസ് കേസെടുത്തത്. ലോറി ക്ലീനര്‍മരായ മൂന്നു പേര്‍ക്കെതിരെയാണ് നടപടി.
അണക്കെട്ടിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി മെറ്റൽ ഉൾപ്പെടെയുള്ള സാധനങ്ങൾ വള്ളക്കടവ് വഴി കൊണ്ടു പോകാൻ തമിഴ്നാടിന് അനുമതി നൽകിയിരുന്നു. നാലു വാഹനങ്ങളിലായാണ് സാധനങ്ങൾ കൊണ്ടു പോയത്. ഇതിൽ മൂന്നു ലോറികളിലെ ക്ലീനർമാരാണ് ഇവർ. അനുമതിയില്ലാതെ അണക്കെട്ടിൽ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡിവൈഎസ് പിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
Read More : തീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam