നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Published : Mar 02, 2025, 03:19 PM ISTUpdated : Mar 02, 2025, 03:33 PM IST
നിയന്ത്രണം വിട്ടെത്തിയ കാർ കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Synopsis

കാർ, കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.

കോഴിക്കോട് : താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ, കെഎസ്ആർടിസി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ  നാല് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കാർ യാത്രക്കാരയ ചേലബ്ര സ്വദേശി റഹീസ്, റിയാസ്, ബസിലെ യാത്രക്കാരായ അടിവാരം സ്വദേശിനി ആദ്ര, കൈതപ്പൊയിൽ സ്വദേശിനി അനുഷ എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇതിൽ,  രാമനാട്ടുകര ചേലമ്പ്ര  പറശ്ശേരിക്കുഴി പുള്ളിപറമ്പിൽ റഹീസിനാണ് ഗുരുതരമായി പരുക്കേറ്റത്. കാർ യാത്രക്കാർക്ക് താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കണ്ണൂർ മാത്തിലിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ ഡ്രൈവർ ഏച്ചിലാംവയൽ സ്വദേശി ജോസഫാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കമ്പിപ്പാര ഉപയോഗിച്ച് കഷ്ടപ്പെട്ട് തുരന്നുകൊണ്ടിരിക്കെ, പ്രതീക്ഷിക്കാതെ ആളെത്തി; പണി പാതിയിൽ നിർത്തി ഓടി രക്ഷപ്പെട്ടത് കള്ളനോ? അന്വേഷിച്ച് പൊലീസ്
പ്രണയനൈരാശ്യം, കൊച്ചിയിൽ റെയിൽവെ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്; അവസാന നിമിഷത്തെ ട്വിസ്റ്റ്; പൊലീസെത്തി രക്ഷിച്ചു