വൈദ്യുതി ചതിച്ചു, 4 ലക്ഷം ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തുപൊങ്ങി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം, കെഎസ്ഇബിക്കെതിരെ ആരോപണം

Published : Jun 22, 2026, 01:04 PM IST
Shrimp

Synopsis

കൊടുങ്ങല്ലൂരിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് ഹുസൈൻ എന്ന കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മണിക്കൂറുകളോളം എയറേറ്റർ പ്രവർത്തിക്കാതെ വന്നതോടെ നാല് ലക്ഷത്തോളം ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തുപോയി. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും സഹായം ലഭിച്ചില്ലെന്നും കർഷകൻ ആരോപിക്കുന്നു.

തൃശൂർ: വൈദ്യുതി വിതരണം തടസപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ ചെമ്മീൻ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മണിക്കൂറുകളോളംവൈദ്യുതി തടസ്സപ്പെട്ടതോടെ എയറേറ്റർ പ്രവർത്തിക്കാതെ വന്നതോടെ ലക്ഷക്കണക്കിന് ചെമ്മീൻ കുഞ്ഞുങ്ങൾ ചത്തു. പുല്ലൂറ്റ് നാരായണമംഗലത്ത് വലിയപറമ്പിൽ ഹുസൈന്‍റെ ചെമ്മീൻ കൃഷിയാണ് അപ്പാടെ നശിച്ചത്. നാൽപ്പത് ദിവസം പ്രായമുള്ള നാല് ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ചെമ്മീൻ പാടത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആണ് വൈദ്യുതി തടസ്സപ്പെട്ടത്. കെ എസ് ഇ ബിയിൽ വിളിച്ചിട്ട് ഒരു വിധത്തിലുമുള്ള പരിഹാരവും ഉണ്ടായില്ലെന്ന് കർഷകൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീരയ്ക്കൊപ്പം പൊതിഞ്ഞ് കഞ്ചാവ്, പെരുമ്പാവൂരിൽ 'ഭായ്‍'യുടെ ബസ് യാത്ര; പൊലീസിനെ കണ്ടതും വലിച്ചെറിയാൻ ശ്രമം
മൊബൈൽ ഫോണിൽ റീൽസും കണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ സാഹസിക ഡ്രൈവിംഗ്, സസ്പെൻഷൻ