പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം;സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Published : Dec 06, 2024, 08:18 PM IST
പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം;സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Synopsis

പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

തൃശൂര്‍:പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ചാവക്കാട് അതിവേഗ സ്പെഷ്യൽ  കോടതി ശിക്ഷ വിധിച്ചത്.

14 വയസ്സുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 29 വര്‍ഷം തടവിനും പിഴയ്ക്കും കോടതി ഉത്തരവിട്ടത്.

ദിലീപിന്‍റെ ശബരിമല ദർശനം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് വിജിലൻസ്, വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയാസ്പദ സാഹചര്യത്തിൽ 2 യുവാക്കൾ, സ്കൂട്ടറിലെ ചാക്കിൽ 16 കിലോ കഞ്ചാവ്; പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ
നീന്തൽകുളത്തിൽ പരിധിയില്‍ കൂടുതൽ വെള്ളം, കാടുകയറി ആമ്പലുകൾ; പരിശോധന 12 വയസുകാരന്‍റെ മുങ്ങിമരണത്തെ തുടർന്ന്, കാരണം വിലയിരുത്തി പൊലീസ്