സ്കൂൾ ഗ്രൗണ്ടിൽ കളിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചു, തൃശൂരിൽ നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു; ആശുപത്രിയിൽ

Published : Jan 05, 2023, 03:46 PM ISTUpdated : Jan 05, 2023, 10:30 PM IST
സ്കൂൾ ഗ്രൗണ്ടിൽ കളിക്കവെ കടന്നൽ കൂട്ടം ആക്രമിച്ചു, തൃശൂരിൽ നാൽപതിലേറെ പെൺകുട്ടികൾക്ക് കുത്തേറ്റു; ആശുപത്രിയിൽ

Synopsis

ക്രൈസ്റ്റ് കിംഗ് കോൺവെന്‍റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്

തൃശൂർ: സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ തൃശൂരിൽ നാൽപതിലധികം വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റു. തൃശൂരിലെ പാവറട്ടിയിലാണ് വിദ്യാർത്ഥിനികൾക്ക് കടന്നൽ കുത്തേറ്റത്. ഇവിടുത്തെ ക്രൈസ്റ്റ് കിംഗ് കോൺവെന്‍റ് ഗേൾസ് സ്കൂളിലെ നാൽപതിലധികം വിദ്യാർഥിനികൾക്കാണ് കടന്നൽ കുത്തേറ്റത്. സി കെ സി ഗേൾസ് ഹൈസ്ക്കൂളിലെ അധ്യാപകർക്കും കടന്നൽ കുത്തേറ്റു. മൊത്തം അമ്പതോളം പേർക്കാണ് കടന്നൽ കുത്തേറ്റത്. കടന്നലുകൾ കൂട്ടത്തോടെ വിദ്യാർത്ഥിനികളെയും അധ്യാപകരെയും അക്രമിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് സ്കൂൾ വിട്ട സമയത്താണ് അക്രമണം നടന്നത്. ഇവരെ പാവറട്ടിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം. കടന്നൽ ആക്രമണത്തിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം സ്ക്കൂളിന് അവധി നൽകി.
(ചിത്രം: പ്രതീകാത്മകം)

നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

അതേസമയം തൃശൂരിൽ നിന്ന് ഇന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത വേതന വർധന ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ നഴ്സുമാര്‍ സൂചനാ പണിമുടക്ക് നടത്തി എന്നതാണ്. അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്താതെയിരുന്നു നഴ്സുമാരുടെ സമരം. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തിയില്ലെങ്കില്‍ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ തീരുമാനം. യു എന്‍ എ ആഹ്വാനം ചെയ്ത സൂചനാ പണിമുടക്കില്‍ അയ്യായിരത്തിലേറെ നഴ്സുമാരാണ് ജില്ലയില്‍ പണിമുടക്കിയത്.  ഓ പി ബഹിഷ്കരിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലും ഓപ്പറേഷൻ തിയേറ്ററുകളിലും നഴ്സുമാർ ജോലിക്ക് കയറിയിരുന്നു. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്ന പ്രധാന ആവശ്യത്തിനൊപ്പം അഞ്ചുവർഷമായി ശമ്പളം വർധിപ്പിച്ചിട്ടില്ലെന്നാണ് നഴ്‌സസ് അസോസിയേഷൻ പറയുന്നത്. സമരത്തിന്‍റെ ഭാഗമായി തൃശ്ശൂർ കളക്ടറേറ്റിലേക്ക് മാര്‍ച്ചും നടന്നു. ജാസ്മിൻ ഷാ സമരം ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ സമരം വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാനാണ് നീക്കം. ഓരോ ജില്ലകളിലും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് യു എന്‍ എ പ്രതിനിധിക‌ൾ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്