അതിഥി തൊഴിലാളിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല; പാലത്തിൽ വെച്ച് വധശ്രമം, അഴീക്കോട് യുവാവ് അറസ്റ്റിൽ

Published : May 18, 2025, 02:19 PM IST
 അതിഥി തൊഴിലാളിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല; പാലത്തിൽ വെച്ച് വധശ്രമം, അഴീക്കോട് യുവാവ് അറസ്റ്റിൽ

Synopsis

വ്യാഴാഴ്ച രാത്രി എട്ടിന് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ചാണ് പ്രതി അതിഥി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

തൃശൂർ: കൊടുങ്ങല്ലൂരിൽ അതിഥി തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.  അഴീക്കോട് മേനോൻ ബസാർ സ്വദേശി വട്ടപറമ്പിൽ വീട്ടിൽ വിപിൻ (40 ) ആണ് കൊടുങ്ങല്ലൂർ പൊലീസിന്‍റെ പിടിയിലായത്. പണം കടം ചോദിച്ചത് കൊടുക്കാത്തിലുള്ള വൈരാഗ്യത്താൽ വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് ( 39) എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

ബുദ്ദദേവ് ഗൊറോയ് വള്ളത്തിൽ പണിക്ക് പോയിരുന്ന സമയത്ത് വിപിനെ പരിചയമുണ്ടായിരുന്നു. ആ പരിചയം വെച്ച് വിപിൻ പണം കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് വ്യാഴാഴ്ച രാത്രി എട്ടിന് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് വിപിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.

വിപിൻ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കസിലും, ഒരു വീടുകയറി ആക്രമണം നടത്തിയ കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിം, പ്രൊബേഷൻ എസ് ഐ വൈഷ്ണവ്, സബ് ഇൻസ്പെക്ടർ പ്രീജു, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ ജോസഫ്, ഗോപകുമാർ, ഡ്രൈവർ സി പി ഓ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ച് വ്യവസായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം