മൂന്നാറില്‍ കൊവിഡ് ബാധിച്ച് തൊഴിലാളി മരിച്ചു

Web Desk   | Asianet News
Published : Nov 29, 2020, 02:37 PM IST
മൂന്നാറില്‍ കൊവിഡ് ബാധിച്ച് തൊഴിലാളി മരിച്ചു

Synopsis

ഇന്ന് പുലര്‍ച്ചെ 2 മണിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു

ഇടുക്കി: മൂന്നാറില്‍ കൊവിഡ് ബാധിച്ച് തൊഴിലാളി മരിച്ചു. നല്ലതണ്ണി ഐറ്റിഡിയില്‍ ജോലിചെയ്യുന്ന ശക്തിവേല്‍ (40) ആണ് മരിച്ചത്. പെെല്‍സ്, ഷുഗര്‍, തൈറോയ്ഡ് തുടങ്ങി അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്ന ശക്തിവേലിന് രണ്ടുദിവസം മുമ്പ് കടുത്ത പനി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാൾ വീട്ടില് നിരീക്ഷണത്തിലിരിക്കെയാണ് മരണം. 

ഇന്ന് പുലര്‍ച്ചെ 2 മണിക്ക് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. ശ്രവ പരിശോധനയിലാണ് കൊവിഡെന്ന് കണ്ടെത്തിയത്. ഭാര്യ - സുനിത, മക്കള്‍ - അനീഷ്, ഷമി, ഡെനീഷ. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും. മേഖലയെ ഹോട്ട് സ്‌പോട്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

PREV
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍