400 വർഷം പഴക്കമുള്ള തേക്ക്, 250 വർഷം പഴക്കമുള്ള ആൽ മരം; വണ്ടിത്താവളം കന്നിമാരിയിൽ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ച് ശാസ്ത്രജ്ഞ‌ർ

Published : Oct 01, 2025, 02:32 PM IST
Palakakd Tree

Synopsis

പാലക്കാട് വണ്ടിത്താവളം കന്നിമാരിയിലെ 400 വർഷം പഴക്കമുള്ള തേക്കും 250 വർഷം പഴക്കമുള്ള ആൽമരവും പൈതൃക വൃക്ഷങ്ങളായി പ്രഖ്യാപിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് (KFRI) നടത്തിയ പഠനത്തിന് ശേഷം ഹരിതോത്സവത്തിൽ പ്രഖ്യാപനവും നടത്തി. 

പാലക്കാട്: വണ്ടിത്താവളം കന്നിമാരിയിലെ ആലിനെയും തേക്കിനെയും പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റ്യൂട്ട് പൈത്യക വൃക്ഷമായി പ്രഖ്യാപിച്ചു. പൈതൃക മരം കെ എഫ് ആർ ഐ വൃക്ഷങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്ന വിദഗ്ധനും ശാസ്ത്രജ്ഞനുമായ ഡോ. ആദർശിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൻ്റെ ഭാഗമായി കന്നിമാരി തേക്ക് മരത്തിന് 400 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. ഇതിനോടൊപ്പം നിൽക്കുന്ന ആൽമരത്തിന് 250 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ പട്ടഞ്ചേരിയിൽ നടന്ന ഹരിതോത്സവത്തിലാണ് ഇവയെ പൈതൃക വൃക്ഷമായി പ്രഖ്യാപിച്ചത്.

പട്ടഞ്ചേരി പഞ്ചായത്തിലെ 10 വാർഡിലെ കന്നിമാരിയമ്മൻ ക്ഷേത്രത്തിൽ വർഷത്തിലേറെ പഴക്കമുള്ള അരയാലും തേക്കും സ്ഥിതി ചെയ്യുന്നുണ്ട്. വൃക്ഷങ്ങൾക്ക് സംരക്ഷണം നൽകാൻ ചുറ്റും ഭിത്തി നിർമ്മിച്ചും അരയാൽ വേരുകൾ സംരക്ഷിച്ചും ശാഖകൾ മുറിച്ചുമാറ്റാതെ സംരക്ഷിച്ചും വൃക്ഷ സംരക്ഷണം ഉറപ്പു വരുത്തി. അരയാലിലെ തേൻകൂട്ടവും സംരക്ഷി ച്ചു പോരുന്നു. ഇരു വൃക്ഷങ്ങളുടെ സംരക്ഷണത്തിനുമായി പൈത്കൃ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റുട്ടിന് കെഎഫ്ആർഐക്ക് പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിദഗ്ധർ അളവെടുത്ത് കാലപ്പഴക്കം നിർണയിക്കുകയും ചെയ്തത്.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ,കേരള വന ഗവേഷണ സ്ഥാപനം സംയുക്തമായി നടപ്പാക്കുന്ന ഗ്രീൻ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെ എഫ് ആർ ഐ സയൻ്റിസ്റ് ഡോ. ആദർശിൻ്റെ നേതൃത്വത്തിൽ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷ തൈകൾ പട്ടഞ്ചേരി പഞ്ചായത്തിൽ നട്ടു പരിപാലിക്കാൻ പട്ടഞ്ചേരിയിൽ ഒന്നര എക്കറും, ചോഴിക്കാട് 50 സെൻ്റും, നെല്ലിമേട് 35 സെൻ്റ് സ്ഥലം കണ്ടെത്തുകയും സുഗതം സൂക്ഷ്മ വനം, നിനവ് പുണ്യ വനം, ആഴി ചിറ സ്മൃതി വനം എന്നി പേരിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് തുടക്കം കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ