
തിരുവനന്തപുരം: പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് കാട്ടാക്കട പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. കള്ളിക്കാട് വില്ലേജിൽ മുകുന്ദറ ദേശത്ത് നെയ്യാർ ഡാം പെരിഞ്ഞാം ജയാ നിവാസിൽ രാമചന്ദ്രൻ മകൻ ജയകുമാർ(41) എന്ന ജയനെയാണ് ആണ് കോടതി ശിക്ഷിച്ചത്.
പ്രതിക്ക് അഞ്ച് വർഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു. പിഴത്തുക ഒടുക്കി ഇല്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് അനുഭവിക്കണം.
Read More : ഗുണ്ടകളെ പൊക്കാൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്; 153 അറസ്റ്റ്, 53 പേര്‍ കരുതല്‍ തടങ്കലിൽ, 5 പേർക്കെതിരെ കാപ്പ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam