മലപ്പുറം ജില്ലയിൽ 416 പേർ കൂടി നിരീക്ഷണത്തിൽ; ആകെ നിരീക്ഷണത്തിലുള്ളത് 4,501 പേർ

Published : May 18, 2020, 07:44 PM IST
മലപ്പുറം ജില്ലയിൽ 416 പേർ കൂടി നിരീക്ഷണത്തിൽ; ആകെ നിരീക്ഷണത്തിലുള്ളത് 4,501 പേർ

Synopsis

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച 416 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 4,501 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 93 പേർ  വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 90 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ  ഒരാളും  നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്. 

3,365 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,043 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു. കൊവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ 23 പേരാണ് ചികിത്സയിലുള്ളത്. ഇവരുൾപ്പടെ 45 പേർക്കാണ് ജില്ലയിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

ഇതിൽ നാല് മാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 21 പേർക്ക് വിദഗ്ധ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി. ഇതിൽ തുടർ ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു. 20 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 67 പേരുടെ സാമ്പിൾ പരിശോധനാഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 2,920 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 126 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിന് ആശ്വാസമായി ഫയർഫോഴ്സ്
സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ 'ബാറ്ററി' അനീഷ്, പിടിയില്‍