നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞു; 41കാരന് ദാരുണാന്ത്യം

Web Desk   | Asianet News
Published : May 18, 2020, 07:25 PM IST
നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞു; 41കാരന് ദാരുണാന്ത്യം

Synopsis

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കോഴിക്കോട്: കോടഞ്ചേരി മഞ്ഞുമല(എഴുപത്തി എട്ട്) പാത്തിപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് 41കാരൻ മരിച്ചു. പുല്ലൂരാംപാറ ചക്കുമൂട്ടിൽ ബിനീഷ് ആണ് മരിച്ചത്. മഞ്ഞുമല ഭാഗത്തുനിന്ന് നെല്ലിപ്പൊയിലിലേക്ക് വരുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേബിൾ ടിവി ജീവനക്കാരനാണ് ബിനീഷ്. 

Read Also; കോട്ടയത്ത് ആംബുലൻസ് ഇടിച്ച് അഞ്ചാം ക്ലാസുകാരൻ മരിച്ചു

എറണാകുളത്ത് വാഹനാപകടം: രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു

കോഴിക്കോടേക്ക് വരികയായിരുന്ന മലയാളി കുടുംബം തെലങ്കാനയിൽ അപകടത്തിൽപ്പെട്ടു, മൂന്ന് പേർ മരിച്ചു

താമരശേരി വെഴുപ്പൂരിൽ വാഹാനാപകടങ്ങൾ പതിവാകുന്നു; അഞ്ച് വർഷത്തിനിടെ പൊലിഞ്ഞത് ആറിലധികം ജീവനുകൾ

PREV
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ