ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ച സംഭവം; 42കാരന് 10 വര്‍ഷം കഠിനതടവ്

Published : Mar 18, 2025, 02:59 PM ISTUpdated : Mar 18, 2025, 03:01 PM IST
ബാലുശ്ശേരിയിൽ പെണ്‍കുട്ടിയെ വീടിനകത്തേക്ക് വലിച്ചിഴച്ച്  പീഡിപ്പിച്ച സംഭവം; 42കാരന് 10 വര്‍ഷം കഠിനതടവ്

Synopsis

2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടി പിന്നീട് സ്‌കൂള്‍ കൗണ്‍സിലറോട്  വിവരം പറയുകയായിരുന്നു.

കോഴിക്കോട്: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി പൂനത്ത് സ്വദേശിക്ക് പത്തു വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. ബാലുശ്ശേരി പൂനത്ത് വായോറ മലയില്‍ വീട്ടില്‍ ബിജു(42) വിനാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി പോക്സോ നിയമപ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും ശിക്ഷ വിധിച്ചത്.

2016ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തന്റെ അമ്മയുടെ വീടിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ബിജു വീടിനകത്തേക്ക് പിടിച്ചു കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി പിന്നീട് സ്‌കൂള്‍ കൗണ്‍സിലറോട്  വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഡിവൈ എസ്പി ജയന്‍ ഡോമിനിക്, ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

13കാരിയെ കണ്ടെത്തിയ സംഭവം; പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം