‌മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കടല മുഹമ്മദ് അന്തരിച്ചു

Published : Mar 18, 2025, 12:14 PM IST
‌മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കടല മുഹമ്മദ് അന്തരിച്ചു

Synopsis

ഖബറടക്കം ഉച്ചക്ക് ഒന്നരക്ക് കാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.‌

കോഴിക്കോട്: അബ്ദുള്‍ നാസര്‍ മദനിക്കെതിരായ വധശ്രമക്കേസിലെ മൊഴി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി കടല മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം ഉച്ചക്ക് ഒന്നരക്ക് കാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.‌ 1998ല്‍ സംഘപരിവാര്‍ നേതാവിനെ വധിക്കാന്‍ അബ്ദുള്‍ നാസറിന്‍റെ നേതൃത്വത്തില്‍ ശ്രമം നടന്നതായി കടല മുഹമ്മദ് മൊഴി നല്‍കിയെന്ന് അന്നത്തെ കോഴിക്കോട് ടൗണ്‍ ഇന്‍സ്പെക്ടര്‍ മാറാട് ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ മദനിക്കെതിരെ കേസെടുക്കുകയും ചെയ്തു. പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയാണ് കടല മുഹമ്മദ് മദനിക്കെതിരെ മൊഴി നല്‍കിയില്ലെന്ന് വെളിപ്പെടുത്തിയത്.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; ഫർസാനയെയും അഹ്സാനെയും കൊന്നത് വിശ​ദീകരിച്ച് അഫാൻ; മൂന്നാം ഘട്ട തെളിവെടുപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു
കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്