
തിരുവല്ല: കെ.എസ്.ആർ.ടി.സി ബസ്സിനുള്ളിൽ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ മദ്ധ്യവയസ്‍കന്‍ പിടിയിലായി. പത്തനംതിട്ട മൈലപ്ര മേക്കൊഴൂർ പനയ്ക്കര വീട്ടിൽ പി.കെ. ഷിജു (42) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിൽ ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ഇയാള്‍ ലൈംഗിക അതിക്രമം നടന്നത്.
ആയൂരിൽ നിന്ന് ബസില്‍ കയറി കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥിയെയാണ് ഷിജു ഉപദ്രവിച്ചത്. അടൂരിൽ നിന്നും ബസ്സിൽ കയറിയ ഇയാള്‍ വിദ്യാർഥിക്കൊപ്പം ഒരേ സീറ്റിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അൽപ സമയം കഴിഞ്ഞപ്പോള്‍ മുതൽ ഷിജു വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം ആരംഭിച്ചു. ഇയാളുടെ പ്രവൃത്തികള്‍ സഹിക്കാനാവാചെ വന്നതോടെ ചെങ്ങന്നൂരിന് സമീപം വെച്ച് വിദ്യാർത്ഥി ബഹളംവച്ചു. ഇതോടെ ബസ്സിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടഞ്ഞുവെച്ചു. തുടര്‍ന്ന് ബസ് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിയപ്പോള്‍ പൊലീസിന് കൈമാറുകയായിരുന്നു.
Read also: അനധികൃത മദ്യനിര്‍മ്മാണം; തീപിടിത്തത്തില്‍ പരിക്കേറ്റ പ്രവാസി അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam